11:57am 13 November 2026
NEWS
കടൽപാരമ്പര്യത്തിന്റെ മഹോത്സവമായി കതാറ: പരമ്പരാഗത Dhow Festival തുടങ്ങി
28/11/2025  02:43 PM IST
nila
കടൽപാരമ്പര്യത്തിന്റെ മഹോത്സവമായി കതാറ: പരമ്പരാഗത Dhow Festival തുടങ്ങി

ദോഹ:കതാറ ട്രഡീഷണൽ ധൗ ഫെസ്റ്റിവലിന്റെ 15-ാം പതിപ്പ് കതാറയുടെ തെക്കൻ തീരപ്രദേശമായ ഫരീജ് കതാറയിൽ ഭംഗിയായി തുടങ്ങി.
ഡിസംബർ 18 വരെ നീളുന്ന ഈ മേളയിൽ ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, ഇറാൻ, ഇറാഖ്, പാലസ്തീൻ, ടാൻസാനിയ, സുഡാൻ തുടങ്ങി 12 രാജ്യങ്ങൾ പങ്കെടുക്കുന്നു.
ആദ്യ ദിവസം തന്നെ വലിയ ജനപ്രവാഹമാണ് കതാറയിലെത്തിയത്. വിവിധ മത്സ്യബന്ധന–ഡോനി റേസുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, പാരമ്പര്യ മാർക്കറ്റുകൾ, പാഠഭാഗങ്ങളും കുടുംബങ്ങൾക്ക് പ്രത്യേക ഉപവിഭാഗങ്ങളും മേളയുടെ ആകർഷണങ്ങളാണ്.
ധൗ ഫെസ്റ്റിവൽ ഗൾഫ് രാജ്യങ്ങളുടെ സമുദ്രപൈതൃകത്തെ സംരക്ഷിക്കുന്നതിൽ നിർണായക വേദിയാണെന്ന് ഉദ്ഘാടനത്തിൽ പറഞ്ഞു. ഈ വർഷം മേളയുടെ വിസ്തൃതിയും പ്രദർശനമേഖലയും ഇനിയും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന്
കതാറ കലാഗ്രാമത്തിന്റെ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ഇബ്രാഹിം അൽ സുലൈതിപറഞ്ഞു.
മേളയിൽ 
പഴയ നാവിഗേഷൻ ഉപകരണങ്ങൾ, കപ്പൽ നിർമാണ രീതികൾ എന്നിവയുടെ പ്രദർശനവും വർക്ക്‌ഷോപ്പുകളും നടക്കുന്നു. ഒമാനിൽ നിന്ന് എത്തിയ കരകൗശല വിദഗ്ധൻ ഖാലിദ് അൽ-അംറി, യു.എ.ഇയിലെ മുത്തു ഗോത്രകാരൻ മുസ്തഫ അൽ-ഫർദാൻ എന്നിവർ മേളയിൽ പങ്കെടുത്തതിൽ അഭിമാനം പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img